കേരളത്തിന്റെ മതേതര മനസ്സ് അസ്തമിക്കുന്നുവോ?

Share

ആഗോള തലത്തിൽ പ്രശസ്തമാണ് മലയാളി പെരുമ.ലോകത്ത് എവിടെയും കാണുന്ന മലയാളി സാന്നിദ്ധ്യം. അഹങ്കരിക്കാൻ ഒട്ടനവധി കാരണങ്ങൾ നിരത്താനാകും മലയാളികൾക്ക്. എന്നാൽ കുറച്ചു നാളുകളായി ചില അശുഭ സൂചനകൾ കണ്ടുവരുന്നത് അതീവ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്.

വാരിയംകുന്നത്ത് ഹാജിയും ലൗജിഹാദും ഹലാലും ക്രിസ്തുവല്ലാതെ മറ്റൊരുത്തനിലും രക്ഷയില്ല എന്ന തരത്തിലുള്ള മതപരിവർത്തന ശ്രമങ്ങളും പ്രാർഥനക്ക് അർഹൻ അള്ളാഹു മാത്രം, മറ്റുള്ളതെല്ലാം ഹറാം തുടങ്ങിയ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്ളാലും കലുഷിതമാണ് മലയാളി മനസ്സ്.

വർഗ്ഗീയ വേർതിരിവ് ദിനംപ്രതി രൂക്ഷമാകുന്നു എന്നതാണ് യാഥാർത്ഥ്യം. “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ചിന്തയ്ക്കോ സർവ്യാപിയായ ഈശ്വരീയ ചൈതന്യത്തെ ഏത് രൂപത്തിലും ആരാധിക്കാം എന്ന വേദവാക്യത്തിനോ പ്രസക്തി കുറയുന്ന കാലം. ‘എന്റെ മതമാണ് ശരി’, ‘എന്റെ മതത്തിലേയ്ക്ക് ആളെ കൂട്ടുന്നതാണ് മതധർമ്മം’ എന്ന നിലയിൽ മലയാളി മനസ്സ് മത്സരിക്കുകയാണ്.

ചുരുക്കി പറഞ്ഞാൽ വൈദേശിക മതാധിപത്യം സ്ഥാപിക്കാൻ ഏതു മാർഗ്ഗവും സ്വീകരിക്കുന്ന കാഴ്ച മലയാളികളെ വീർപ്പുമുട്ടിക്കുന്നു. ഇടതുപക്ഷപുരോഗമന പ്രസ്ഥാനങ്ങളും കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ്, കേരളാകോൺഗ്രസ് തുടങ്ങിയ മതേതര പ്രസ്ഥാനങ്ങൾ തേരോട്ടം നടത്തുന്ന കേരളത്തിൽ ഇത് അഭിലക്ഷണീയമല്ല.

പ്രമുഖ പാർട്ടികൾ മലയാളികളെ ബോധവൽകരിക്കാൻ ഇറങ്ങി തിരിക്കേണ്ട അടിയന്തര ഘട്ടമാണിത്. കേരളത്തിലെ സാഹചര്യത്തിൽ മുസ്ലിം ലീഗിന് വളരെ പ്രധാനപ്പെട്ട ദൗത്യമാണ് നിർവഹിക്കാനുള്ളത്. ലോകത്താകമാനം ഇസ്ലാം മതവിശ്വാസികളെ അവിശ്വാസിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന യാഥാർത്ഥ്യം അവർ ഉൾക്കൊള്ളണം.

പാണക്കാട് തങ്ങളും കാന്തപുരവും ഒ.അബ്ദുള്ളയെ പോലുള്ളവരും ഇതിനായി ഇറങ്ങി പുറപ്പെടണം. ഇസ്ലാം മതരാഷ്ട്രവാദം ശക്തി പ്രാപിക്കുന്നു എന്ന ചിന്ത കേരളീയ സമൂഹത്തെ അലട്ടുന്നുണ്ട്. കാശ്മീരിലും ഹൈദരാബാദിലും മുസഫർ നഗറിലും മറ്റു മതസ്ഥ്യർ ഭീഷണി നേരിടുന്നുണ്ട് എന്ന യാഥാർത്ഥ്യം വിസ്മരിക്കാനാവില്ല.

ഇത്തരത്തിൽ കലുഷിതമായ കേരളീയ മതേതര മനസ്സിനെ കളങ്കപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തി കേരളത്തിന്റെ മതേതര മനസ്സ് വീണ്ടെടുക്കാൻ എല്ലാ ഭാഗത്തുനിന്നും ആത്മാർഥശ്രമം വേണം.

Leave a Reply

Your email address will not be published. Required fields are marked *