കേരളത്തിന്റെ ഡിജിറ്റൽ മാതൃക
ലോകത്തിന് മാതൃക: മുഖ്യമന്ത്രി

Share

കൊച്ചി:കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്റെ റിപ്പോർട്ടു പ്രകാരം കേരളത്തിന്റെ ഡിജിറ്റൽ പഠനരീതി രാജ്യത്തെ മികച്ച മാതൃകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 47 പുതിയ കെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് പശ്ചാത്തലത്തിൽ ഉപരിപഠനം സമ്പൂർണ ഡിജിറ്റൽ രീതിയിലേക്ക് മാറി. വിദ്യാർഥികളുടെ അറിവ്, യുക്തിബോധം, മാനവികത എന്നിവയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന അളവുകോൽ. വിദ്യാർഥിയെ മികച്ച മനുഷ്യനാക്കി മാറ്റുക എന്നതാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *