കേന്ദ്ര സർക്കാർ എതിർശബ്ദങ്ങളെ ഭയക്കുന്നു: കോടിയേരി

Share

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരിക്കുകയാണെന്നും എളമരം കരീമും കെ  കെ രാഗേഷും അടക്കമുള്ള എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹനയത്തിലും ജനാധിപത്യ ധ്വംസനങ്ങളിലും പ്രതിഷേധിച്ച്‌  സി പി.എം തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച  ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാരെ  സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ പ്രതികാരനടപടിയാണ്‌. എതിര്‍ശബ്ദങ്ങളെ ഭയക്കുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചു. ബിജെപിയുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്‌. 

കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണ്‌.  കര്‍ഷകരെ ബിജെപി വഞ്ചിക്കുകയാണ്‌.  ഇതിനെതിരെ വന്‍ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്നും കോടിയേരി പറഞ്ഞു.സംസ്‌ഥാനത്ത്‌ എല്‍ഡിഎഫിന്റെ നേട്ടത്തില്‍ യുഡിഎഫിന് ഭയമാണ്‌. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പറ്റുമോയെന്നാണ്‌ പ്രതിപക്ഷ പാര്‍ട്ടികൾ ശ്രമിക്കുന്നത്‌. അതിനായി കോണ്‍ഗ്രസും, ബിജെപിയും ഒറ്റക്കെട്ടാണെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *