കെ.സുരേന്ദ്രന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Share

കോഴിക്കോട്:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി നൽകിയ ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.ഇതിന്റെ ഭാഗമായി കെ സുരേന്ദ്രന് ഗൺമാനെ അനുവദിക്കാൻ തയാറാണെന്ന്  പൊലിസ് അറിയിച്ചിട്ടുണ്ട്..

ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് കമ്മീഷണർക്ക് ഇന്റലിജൻസ് എഡിജിപി നിർദേശം നൽകി. നേരത്തെ സുരേന്ദ്രന് പൊലീസ് സുരക്ഷ അനുവദിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.കേരളാ പോലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്നും പൊതുരംഗത്ത് നിൽകുമ്പോൾ ഏതു വെല്ലുവിളിയും നേരിടാനുള്ള കരുത്ത് തനിക്കുണ്ടെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു .

താൻജനങ്ങളിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇക്കുറിയും തന്റെ സുരക്ഷയ്ക്കായി പൊലിസ് വേണ്ടെന്ന നിലപാടിലാണ് സുരേന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *