കെ ഫോണ്‍ പദ്ധതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Share

എല്ലാവർക്കും ഇന്റർനെറ്റ്‌ എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ഇന്‍റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുവാൻ കേരള സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ പദ്ധതി അഥവാ കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്.

സംസ്ഥാനത്തൊട്ടാകെ 52,0000 കിലോമീറ്റർ നീളത്തിൽ ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ച് സംസ്ഥാനത്തെ വീടുകൾ, ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ,
ഐടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട്, തുറമുഖം എന്നിവിടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

കെഎസ്ഇബിയും (KSEB) കെഎസ്ഐറ്റിഐഎൽ (KSITIL)ഉം ചേർന്നുള്ള സംയുക്ത സംരംഭമായ കെഫോൺ ലിമിറ്റഡ് നടപ്പിലാക്കുന്ന പദ്ധതി ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. 1516.76 കോടി രൂപ ചിലവ് വരുന്ന ഈ പദ്ധതി, എല്ലാ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നൽകും. വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ് സംരംഭങ്ങൾ, സർക്കാർ സേവനങ്ങൾ എന്നീ ആവശ്യങ്ങൾക്കായി കാര്യക്ഷമത ഉറപ്പുവരുത്തിയ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനും പദ്ധതിയിടുന്നു. ഉയർന്ന നിലവാരത്തിലുള്ള ക്യാമറകൾ സ്ഥാപിച്ച് ട്രാഫിക്കിന്റെ നിയന്ത്രണവും നിരീക്ഷണവും കാര്യക്ഷമമാക്കാനും കെ ഫോണ് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

സംസ്ഥാനത്തിന് ഇന്റർനെറ്റ് ലഭ്യത തന്നെ മാറ്റിമറിക്കുന്ന ഈ പദ്ധതി ഇപ്പോൾ ചർച്ചയാകുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ചീഫ് സെക്രട്ടറിയോട് എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടതോടെയാണ്.

2 thoughts on “കെ ഫോണ്‍ പദ്ധതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *