കെ.എ.എസ് മെയിൻ പരീക്ഷ: 19 കേന്ദ്രങ്ങളിൽ നടക്കും

Share

തിരുവനന്തപുരം:കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്‌ (കെഎഎസ്‌) മെയിൻ പരീക്ഷയ്‌ക്ക്‌ 19 കേന്ദ്രം. 20, 21 തീയതികളിൽ  മൂന്ന്‌ സെഷനിലായി 3190 ഉദ്യോഗാർഥികളുണ്ട്‌‌. വിവരണാത്മക രീതിയിലാണ്‌ പരീക്ഷ. 20ന് രാവിലെ 9.30 മുതൽ 12 വരെ ആദ്യ സെഷനും 1.30 മുതൽ നാലുവരെ രണ്ടാം സെഷനും നടക്കും. 21ന് രാവിലെ 9.30  മുതൽ 12വരെയാണ്‌ അവസാന സെഷൻ.

ക്വാറന്റൈനിൽ കഴിയുന്നവർക്കും കോവിഡ് സ്ഥിരീകരിച്ചവർക്കും  പരീക്ഷാകേന്ദ്രത്തിൽ പ്രത്യേക മുറികളിൽ സൗകര്യമൊരുക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

സാനിറ്റൈസർ, കുടിവെള്ളം എന്നിവ സുതാര്യമായ കുപ്പികളിൽ കരുതാം. വാച്ച്, മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ പരീക്ഷാഹാളിൽ അനുവദിക്കില്ല.അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, നീലയോ കറുപ്പോ ബാൾപോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളിൽ കൊണ്ടുപോകാനാകൂ. പരീക്ഷ ആരംഭിച്ചശേഷം പ്രവേശനം അനുവദിക്കില്ല. നിരീക്ഷണത്തിനായി ഉയർന്ന ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.

ഉത്തരക്കടലാസ് ഓൺസ്ക്രീൻ മാർക്കിങ് മുഖേന മൂല്യനിർണയം നടത്തുന്നതിനാൽ ഉദ്യോഗാർഥികൾക്കുള്ള പ്രത്യേക നിർദേശങ്ങൾ പിഎസ്‌സി വെബ്സൈറ്റിലും ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *