കെ.എൽ രാഹുലിന്റെ വെടിക്കെട്ടിനു മുൻപിൽ കോഹ്ലിപ്പട വീണു

Share

ദുബായ്: ധോണിക്കു ശേഷം മികച്ച വിക്കറ്റ് കീപ്പർ ക്യാപ്റ്റനായ കെ.എൽ രാഹുൽ മുൻപിൽ നിന്നും പട നയിച്ചപ്പോൾ പഞ്ചാബിന് മികച്ച വിജയംഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ 97 റണ്‍സിനാണ് ബാംഗ്ലൂര്‍ പരാജയപ്പെട്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി.കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്റെ പേരുകേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു.

നാലു റണ്‍സ് എടുക്കുന്നതിനിടെ ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ബാംഗ്ലൂരിന് തുടര്‍ന്ന് ആരോണ്‍ ഫിഞ്ചിനെയും (20) എബി ഡിവില്ലിയേഴ്‌സിനെയും (28) നഷ്ടമായി.27 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്‌നി (6), ചാഹല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പഞ്ചാബിനായി രവി ബിഷ്‌ണോയ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. പഞ്ചാബിനായി ബിഷ്‌ണോയിയും എം.അശ്വിനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ സെഞ്ചുറി പ്രകടനത്തിലൂടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. 62 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍ 69 പന്തുകള്‍ നേരിട്ട് ഏഴു സിക്സും 14 ഫോറുമടക്കം 132 റണ്‍സോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *