കെ.എസ്.എഫ്.ഇ യിലെ വിജിലൻസ് പരിശോധന:
വിവാദത്തിനില്ലെന്ന് മന്ത്രി

Share

കൊച്ചി:കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയില്‍ ഇനി വിവാദത്തിനില്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് വ്യക്തമാക്കി . വിവരങ്ങള്‍ ചോര്‍ന്നത് ആഭ്യന്തരവകുപ്പ് അന്വേഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ഇന്റേണല്‍ ഓഡിറ്റിംഗില്‍ ഗുരുതരമായ വീഴ്ചകള്‍ ഒരു ബ്രാഞ്ചിലും കണ്ടെത്തിയില്ലെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പിലിപ്പോസ് തോമസ് അറിയിച്ചു.

അതിനിടെ, പരിശോധനയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം രംഗത്തെത്തി. കെ.എസ്.എഫ്.ഇയിലെ പരിശോധനയില്‍ നിന്ന് വിജിലന്‍സ് പിന്നോട്ടുപോയതിനൊപ്പമാണ് ധനമന്ത്രി  തോമസ് ഐസക്കും നിലപാട് മയപ്പെടുത്തിയത്. വിവാദം തുടരാന്‍ ആഗ്രഹമില്ല. കെ.എസ്.എഫ്.ഇയെപ്പറ്റി മാധ്യമങ്ങളില്‍ വന്ന പോരായ്മകള്‍ പരിശോധിക്കും. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

ചിട്ടികളെക്കുറിച്ച് കൃത്യമായ ഒരു അറിവും ഇല്ലാതെയാണ് വിജിലന്‍സ് പരിശോധന നടത്തിയിട്ടുള്ളതെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ പിലിപ്പോസ് തോമസ് പറഞ്ഞു. വീഴ്ച ഉണ്ടെങ്കില്‍ തിരുത്താന്‍ തയാറാണ്. കെഎസ്എഫ്ഇയോട് മത്സരിക്കുന്ന സ്ഥാപനങ്ങളുടെ സ്വാധീനം അന്വേഷണത്തില്‍ ഉണ്ടെന്നു സംശയിക്കുന്നതായും  കെഎസ്എഫ്ഇ ചെയര്‍മാന്‍  പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *