കെ.എം ഷാജിയുടെ വീട് ക്രമപ്പെടുത്താനുള്ള ഹരജി കോർപറേഷൻ തള്ളി

Share

മലപ്പുറം: കെ.എം ഷാജി എം.എല്‍.എയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍.

അപേക്ഷയില്‍ പിഴവുകളുണ്ടെന്നും അത് തിരുത്തി വീണ്ടും അപേക്ഷ നല്‍കണമെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.  വേങ്ങേരി വില്ലേജില്‍ കെ.എം ഷാജി നിര്‍മ്മിച്ച വീടിന്റെ കാര്യത്തിലാണ് കോര്‍പ്പറേഷന്‍ ചട്ടലംഘനം കണ്ടെത്തിയത്.

അനധികൃത നിര്‍മാണം കണ്ടെത്തിയ കോര്‍പ്പറേഷന്‍ കെ.എം ഷാജിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എം ഷാജി പ്ലാന്‍ ക്രമപ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *