കെ എം ഷാജിയുടെ വീട്.. കോർപറേഷൻ നോട്ടീസ് നൽകും

Share

മലപ്പുറം:മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ ഭാര്യയുടെ പേരിൽ നിർമിച്ച ആഡംബര വീട്‌ നിർമാണം ക്രമപ്പെടുത്താനുള്ള അപേക്ഷ കോർപറേഷൻ നിരസിച്ചു. പുതുക്കിയ പ്ലാനിലും ക്രമക്കേട്‌ കണ്ടെത്തിയതിനെ തുടർന്നാണിത്‌. പ്ലാനിലേയും വീടിന്റേയും അളവുകളിൽ കാര്യമായ പൊരുത്തക്കേടുണ്ടെന്നാണ്‌‌ കണ്ടെത്തൽ. ഇത്‌ ചൂണ്ടിക്കാട്ടി വെള്ളിയാഴ്‌ച നേരിട്ട്‌ നോട്ടീസ്‌ നൽകും.

3200 ചതുരശ്ര അടിയിൽ നിർമിക്കാനായിരുന്നു അനുമതിയെങ്കിലും  5420 ചതുരശ്ര അടി വലിപ്പത്തിലാണ്‌ വീട്‌‌ നിർമിച്ചതെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന്‌ വീട്‌ പൊളിച്ചുമാറ്റാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനുള്ള നോട്ടീസ്‌ നൽകി‌. ഇതിന്‌ പിന്നാലെ ഇതുവരെയുള്ള നികുതിയും പിഴയുംചേർത്ത്‌ 1.53 ലക്ഷം രൂപ കോർപറേഷനിൽ അടയ്‌ക്കാനും നിർദേശിച്ചു. പിഴയടയ്‌ക്കാമെന്നും വീട്‌ നിർമാണം ക്രമപ്പെടുത്തിനൽകണമെന്നും ആവശ്യപ്പെട്ട്‌  ഷാജിയുടെ ഭാര്യ ആശ അപേക്ഷ നൽകി. എന്നാൽ, ഇതുവരെയും പിഴയടച്ചില്ല. ക്രമപ്പെടുത്തൽ നടപടികളിലേക്ക്‌ കടക്കണമെങ്കിൽ പിഴയടക്കണം.

Leave a Reply

Your email address will not be published. Required fields are marked *