കെ.എം ഷാജിയുടെ വിടിനെ കുറച്ചുള്ള സ്ഥിതിവിവര കണക്കുകൾ കോർപറേഷൻ ഉദ്യോഗസ്ഥർ ഇഡിക്ക് കൈമാറി

Share

കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോർപറേഷൻ ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറി.

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് നഗരസഭ ടൗണ്‍ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥന്‍ എ.എം ജയന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് കൈമാറിയത്. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇ.ഡി ആവശ്യപ്പെട്ടത്. മുഴുവന്‍ രേഖകളും ഇ.ഡിക്ക് കൈമാറിയെന്ന് ജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി വിലമതിക്കുന്നതാണെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തി. മൂന്നാംനില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തി. 3200 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടിനാണ് ഷാജി അപേക്ഷിച്ചതെന്നും നിര്‍മ്മിച്ചത് 5450 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടാണെന്നും കോര്‍പ്പറേഷന്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *