കെ.എം ഷാജിക്ക് പൂർണ പിൻതുണയെന്ന് ചെന്നിത്തല

Share

തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എക്ക് യു.ഡി.എഫിന്റെ പൂര്‍ണ്ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഷാജിയെ വേട്ടയാടാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാരിനെതിരെ സഭയ്ക്ക് അകത്തും പുറത്തും പോരാട്ടം നടത്തുന്ന ഷാജിയെ അക്രമിക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇല്ലാത്ത കേസുകള്‍ കുത്തിപ്പൊക്കി അദ്ദേഹത്തെ ബോധപൂര്‍വ്വം വ്യക്തിഹത്യ നടത്താനുള്ള സ്ഥിരം സി.പി.എം പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഷാജിയെ വേട്ടയാടാന്‍ ഏത് തരത്തില്‍ കഥകള്‍ മെനയണമെന്ന് സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രങ്ങള്‍ കുറേക്കാലമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ്.

ഏത് കൃഷി ആണെങ്കിലും അതെല്ലാം നിയമപരമായി പരിശോധിക്കട്ടെ. പക്ഷെ ബോധപൂര്‍വ്വമായി സര്‍ക്കാരിനെതിരെ പോരാട്ടം നടത്തുന്ന ഒരു എം.എല്‍.എ ആക്ഷേപിക്കാന്‍ വേണ്ടിയിട്ടാണ് ഇല്ലാത്ത കഥകള്‍ മെനഞ്ഞെടുക്കുന്നത്. അധികാരം കൈയിലുണ്ടെന്ന് കരുതി ഏത് തരത്തിലും രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കാം എന്നാണെങ്കില്‍ അതൊന്നും കേരളത്തില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *