കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എക്കെതിരായ കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് ടി.ടി ഇസ്മായിലിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തി. ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് മൊഴിയെടുത്തത്. കെ.എം ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ഇ.ഡിക്ക് കൈമാറിയെന്ന് ഇസ്മായില്‍ പറഞ്ഞു.
മൂന്നുപേര്‍ ചേര്‍ന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിര്‍മിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള മുഴുവന്‍ രേഖകളും കൈമാറിയെന്നും ഇസ്മായില്‍ പറഞ്ഞു. അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി.
2014ല്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന് നല്കിയ പരാതിയിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം ഷാജി ഉള്‍പ്പെടെ 30ലധികം പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.