കെ.എം ബഷീർ വധക്കേസ് പ്രതി ശ്രീറാം വെങ്കിട്ടരാമൻ
ഹാജരാകണമെന്ന് കോടതി

Share

കൊച്ചി:മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. ഒക്‌ടോബർ  12ന് കോടതിയിൽ ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

മൂന്ന് പ്രാവശ്യം ആവശ്യപെട്ടിട്ടും ഹാജരാകാത്തതിനാലാണ് നടപടി.കേസിൽ വിചാരണ നടപടി ആരംഭിക്കാനിരിക്കെയാണ് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ട രാമന് കോടതി അന്ത്യശാസനം നൽകിയിരിക്കുന്നത്. രണ്ടാം പ്രതി  ശ്രീറാമിന്റെ സുഹൃത്ത്‌  വഫ ഫിറോസ് ഇന്ന് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. അൻപതിനായിരം രൂപയുടെ സ്വന്തം ജാമ്യം ബോൻഡിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യ ബോൻഡിന്മേലുമാണ് കോടതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചത്‌. .

Leave a Reply

Your email address will not be published. Required fields are marked *