Share
കൊച്ചി:മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമന് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണസംഘം കോടതിയില്‍. ഇതടങ്ങുന്ന ഡിവിആര്‍ തൊണ്ടിമുതലായി കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചെന്നും അന്വേഷണസംഘം തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
തൊണ്ടിമുതല്‍ പ്രതികള്‍ക്ക് കൈമാറാന്‍ നിയമ സാധുത ഇല്ലാത്തതിനാല്‍ ഡിവിആര്‍ രേഖയാക്കി മാര്‍ക്ക് ചെയ്ത ശേഷമായിരിക്കും ദൃശ്യങ്ങള്‍ കൈമാറുക. സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷനും ഇന്ന് കോടതിയെ അറിയിച്ചു.