കെൽട്രോണിൽ ടെലിവിഷൻ ജേണലിസം പഠിക്കാം

Share

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ജേണലിസം കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള POST GRADUATE DIPLOMA IN TELEVISION JOURNALISM എന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2021 മാർച്ച് 10 വരെ അപേക്ഷകൾ സ്വീകരിക്കും.
മാർച്ച്മാസത്തിൽ ക്ളാസുകൾ ആരംഭിക്കും.

മാധ്യമ പ്രവർത്തകരുടേയും സാങ്കേതിക വിദഗ്ദരുടേയും നേതൃത്വത്തിൽ തയ്യാറാക്കിയ നൂതനമായ സിലബസ് പ്രകാരമുള്ള
കോഴ്സിന്റെ ഏതാനും പ്രത്യേകതകൾ:

 1. പ്ളേസ്മെന്റ് സപ്പോർട്ട്:
  കോഴ്സിന് ശേഷം വിവിധ മാധ്യമസ്ഥാപനങ്ങളിൽ തൊഴിൽ നേടുവാൻ വിദ്യാർത്ഥികൾക്ക് പ്ളേസ്മെന്റ് സഹായം നല്കുന്നു.
 2. ടെലിവിഷൻ ന്യൂസ് ചാനലുകളിൽ പരിശീലനം:
  പഠന കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രമുഖ വാർത്താ ചാനലുകളിൽ പ്രായോഗിക പരിശീലനം നല്കുന്നു.
 3. പ്രൊഫഷണൽ രീതിയിൽ യൂട്യൂബ് വാർത്താചാനൽ തുടങ്ങുന്നതിനുള്ള പരിശീലനം നല്കുന്നു.
 4. ഇന്റേൺഷിപ്പ്: കോഴ്സിന്റെ ഭാഗമായി മുൻനിര വാർത്താ മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യുവാനുള്ള അവസരം ലഭിക്കുന്നു.
 5. കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്ക് മാധ്യമപഠനത്തിൽ, ആഗോള സ്വീകാര്യതയുള്ള കെൽട്രോൺ സർട്ടിഫിക്കേഷൻ ലഭിക്കുന്നു.
 6. ഓൺലൈൻ വാർത്താ ചാനലുകളിൽ പഠനകാലത്ത് അവസരം ലഭിക്കുന്നു.
 7. ടി.വി, റേഡിയോ, ഓൺലൈൻ ചാനലുകൾ എന്നിവയിൽ അവതാരകർ ആകുന്നതിന് പ്രത്യേക പരിശീലനം നല്കുന്നു.
 8. മൊബൈൽ ജേണലിസത്തിൽ പ്രത്യേക പരിശീലനം ലഭിക്കുന്നു.
 9. യൂട്യൂബ് ചാനൽ പ്രൊഫഷണൽ രീതിയിൽ നടത്തുന്നതിൽ പരിശീലനം നല്കുന്നു.
 10. സോഷ്യൽ മീഡിയ ജേണലിസത്തിൽ പ്രത്യേക പരിശീലനം നല്കുന്നു.
 11. ഡിജിറ്റൽ മാർക്കറ്റിംഗിൽ പരിശീലനം നല്കുന്നു.
 12. കോഴ്സ് ഫീ ചെറിയ ഗഡുക്കളായി അടക്കുവാനുള്ള സൗകര്യം.
 13. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം തയ്യാറാക്കി നല്കുന്നു.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ നോളജ് സെന്ററുകളിലാണ് ട്രെയിനിംഗ്. അഡ്മിഷൻ ആരംഭിച്ചു. സീറ്റുകൾ പരിമിതം.
ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ ഇപ്പോൾതന്നെ പേര് രജിസ്റ്റർ ചെയ്യുക.

പേര് രജിസ്റ്റർ ചെയ്യാൻ വിളിക്കുക:
9544958182
8137969292

Leave a Reply

Your email address will not be published. Required fields are marked *