കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ്റെ സഹോദരൻ ബി.ജെ.പിയിൽ ചേർന്നു

Share

കണ്ണൂർ: സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ ഐതിഹാസികമായ കുത്തുപറമ്പ് സമരത്തിലെ  ജീവിക്കുന്ന രക്തസാക്ഷിയായ   പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ ശശി ബി.ജെ.പി അംഗത്വമെടുത്തതായി ബി.ജെ.പി നേതാക്കൾ അറിയിച്ചു.

ബിജെപി തലശേരി മണ്ഡലം ഓഫീസിൽ നടക്കുന്ന ചടങ്ങിലാണ്  അദ്ദേഹം അംഗത്വമെടുത്തതായി അറിയിമ്മത് ‘ . സി പിഎമ്മിൻ്റെ നിലപാടിലെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് പുഷ്പൻ്റെ സഹോദരൻ അറിയിച്ചു.

ഇനി ബിജെപിയിൽ സജീവമായി പ്രവർത്തിക്കാനാണ് തീരുമാനമെന്നുംപുഷ്പൻ്റെ സഹോദരൻ ശശി അറിയിച്ചു. ഇനിയും കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതൽ കാര്യങ്ങൾ പരസ്യമായി പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു.

ബി.ജെ.പി ഓഫിസിൽ നടന്ന ചടങ്ങിൽ
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ശശിയെ പൊന്നാടയണിയിച്ച് ശശിയെ  പാർട്ടിയിലേക്ക് സ്വീകരിച്ചു കുത്തുപറമ്പിൽ ഡി.വൈ.എഫ്.ഐ നടത്തിയ വിദ്യാഭ്യാസകച്ചവട വിരുദ്ധ സമരത്തിനിടെയാണ് പുഷ്പന് പൊലിസ് വെടിയേറ്റത്.

ഇതിനു ശേഷം ഇദ്ദേഹം ശയ്യാവലംബമായി കിടപ്പിലായിരുന്നു” കെ.കരുണാകരമന്ത്രിസഭയിലെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെതിരെ കരിങ്കൊടി കാണിച്ചതിനെ തുടർന്നാണ് കുത്തുപറമ്പ് വെടിവയ്പ്പു നടന്നത്. അഞ്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കുത്തുപറമ്പിൻ്റെ മണ്ണിൽ കൊല്ലപ്പെട്ടത്.
r

Leave a Reply

Your email address will not be published. Required fields are marked *