കൂടുതൽ കലാകാരൻമാർക്ക് ആശ്വാസവുമായി സർക്കാർ

Share

കണ്ണുർ:കോവിഡ് നിയന്ത്രണങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും ഇതുവരെ മറ്റു ധനസഹായങ്ങള്‍ ലഭിച്ചിട്ടില്ലാത്തതുമായ, കലാകാരന്മാരും കലാകാരികളുമായ 30000 പേര്‍ക്കു കൂടി ആശ്വാസധനമായി 1,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കോവിഡ്- 19 മൂലം പ്രതിസന്ധിയിലായ വിവിധ രംഗങ്ങളിലെ  കലാകാരന്മാരെയും കലാകാരികളെയും സഹായിക്കാൻ സാംസ്കാരിക വകുപ്പ് പരമാവധി പ്രവർത്തനങ്ങൾ നടത്തുകയാണ്.

സാംസ്കാരിക വകുപ്പ് നൽകുന്ന 1500 രൂപയുടെ പെൻഷനും സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള 3000 രൂപയുടെ പെൻഷനും കോവിഡ് മൂലമുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ  മുൻകൂറായി നൽകി. ഒരു പെൻഷനും ലഭിക്കാത്ത 32000 കലാകാരന്മാർക്കും കലാകാരികൾക്കും ഇതിനകം  2000 രൂപ വീതം ധനസഹായം നൽകിയിട്ടുണ്ട്. 

6.50 കോടി രൂപ ഇതിനായി ചെലവഴിച്ചു. എന്നാൽ ഇതിനകം ഒരു ധനസഹായവും ലഭിക്കാത്ത 30000 പേർക്കാണ് 1000 രൂപ വീതം നൽകുക. ഇതിനായി മൂന്ന് കോടി രൂപ ചെലവഴിക്കും.

Leave a Reply

Your email address will not be published. Required fields are marked *