കുഴൽപ്പണ കേസ്: ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

Share

തൃശ്ശൂർ വാടാനപ്പള്ളി തൃത്തല്ലൂരിൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.

തൃത്തല്ലൂർ ബീച്ച് വ്യാജനഗറിലെ ബിജെപി പ്രവർത്തകനായ കണ്ടംചക്കി കിരണിനാണ് കുത്തേറ്റത്. ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റുകളെ ചൊല്ലിയാണ് സംഘർഷമുണ്ടായതെന്ന് കരുതുന്നു.

ഏഴാംകല്ലിലെയും ബീച്ച് വ്യാസനഗറിലെയും പ്രവർത്തകർ തമ്മിൽ ദിവസങ്ങളായി ഇതിന്റെ പേരിൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.

കുഴൽപ്പണ കേസിൽ ഏഴാംകല്ലിലുള്ള ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് ബീച്ചിലെ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിന്റെ ബാക്കിയാണ് ഇന്ന് വാക്‌സിനേഷൻ സെന്ററിൽ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *