കാൽ ലക്ഷം കേന്ദ്രങ്ങളിൽ സി.പി.എം ജനകീയ പ്രതിരോധം ഇന്ന്

Share

കൊച്ചി:കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ തിങ്കളാഴ്‌ച ജനകീയ പ്രതിരോധം തീർക്കും. കാൽലക്ഷം ബൂത്ത്‌ കേന്ദ്രങ്ങളിൽ വൈകിട്ട്‌ അഞ്ചുമുതൽ ആറുവരെ നടത്തുന്ന പ്രതിഷേധത്തിൽ സംസ്ഥാനത്താകെ 25 ലക്ഷംപേർ അണിചേരും. ഓരോ ബൂത്തിലും കുറഞ്ഞത്‌ 100 പേർ പങ്കെടുക്കും. കോവിഡ്‌ മാനദണ്ഡം പാലിച്ചാകും ധർണ.

നിയമപരമായ അന്വേഷണത്തിനപ്പുറം വികസനപദ്ധതികളെ തടസ്സപ്പെടുത്തുന്ന നിലയിലേക്ക്‌ അന്വേഷണ ഏജൻസികൾ നീങ്ങിയിരിക്കുകയാണ്‌. കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ള നീക്കം ജനകീയ പ്രതിരോധത്തിൽ തുറന്നുകാണിക്കും. എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ കണ്ണേറ്റുമുക്കിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *