കാർഷിക ബില്ലിനെതിരെ ഇടതുസംഘടനകൾ രാജ്യമാകെ പ്രതിഷേധിച്ചു

Share

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരെ രാജ്യമാകെ  പ്രതിഷേധം അലയടിച്ചുയർന്നു. അഖിലേന്ത്യാ കിസാൻസംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനെ ചെയ്ത പ്രതിഷേധദിനത്തിൽ തെരുവുകളിലാകെ കർഷകരോഷം അലയടിച്ചു.

10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും അഞ്ച് ഇടതുപാർടികളുടെയും പിന്തുണ പ്രക്ഷോഭത്തിനുണ്ടായിരുന്നു’ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളും സമരത്തിന് ഐക്യദാർഢ്യവുമായി അണിചേർന്നു.
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ നടന്ന കർഷക സത്യഗ്രഹം അഖിലേന്ത്യാ കിസാൻസഭ ദേശീയ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സത്യൻ മൊകേരി അധ്യക്ഷനായി. കെ എൻ ബാലഗോപാൽ, ഉഴമലയ്ക്കൽ വേണുഗോപാൽ, സി കെ നാണു തുടങ്ങിയവർ.

Leave a Reply

Your email address will not be published. Required fields are marked *