Share
കാസർകോട്: കാറിലെത്തിയ സംഘം കുഴല്‍പ്പണ സംഘത്തെ അക്രമിച്ച് പണം തട്ടാന്‍ ശ്രമം. ചെറുവത്തൂര്‍ ദേശീയപാത മട്ടലായി കുന്നില്‍ ഇന്നലെ രാത്രി 12 ഓടെയായിരുന്നു സംഭവം.
പട്രോളിംഗ് നടത്തുകയായിരുന്ന പോലിസിനെ കണ്ട കുഴല്‍പ്പണ സംഘം കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാറില്‍ സൂക്ഷിച്ച 15 ലക്ഷം രൂപ ചന്തേര എസ്.ഐ മെല്ബിന് ജോസും സംഘവും കസ്റ്റഡിയിലെടുത്തു. റോഡില്‍ ഉപേക്ഷിച്ച കെ.എല്‍ 58 എ.ബി 4324 നമ്പര്‍ ടയോട്ടാ കാറില്‍ നിന്നുമാണ് കുഴല്‍പ്പണം കണ്ടെത്തിയത്. പണം എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം പോലിസ് അധികൃതര്‍ക്ക് കൈമാറും. കുഴല്‍പ്പണ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി….