കാസര്‍കോട് ജില്ലയില്‍ തെയ്യം കെട്ടാന്‍ അനുമതി

Share

കാസര്‍കോട്:ജില്ലയില്‍ തെയ്യം ആചാരാനുഷ്ഠാനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പരമാവധി 20 പേരെ പങ്കെടുപ്പിച്ച് ഒരു സ്ഥലത്ത് ഒരു ദിവസം മാത്രം നടത്താന്‍ അനുമതി നല്‍കും.

കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം ആചാര അനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കാന്‍ കാസര്‍കോട് ജില്ലാകളക്ടര്‍ അധ്യക്ഷനായ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പരമാവധി 20 പേരെമാത്രമേ പങ്കെടുപ്പിക്കാവൂ. ഒരു സ്ഥലത്ത് ഒറ്റ ദിവസം മാത്രമേ പരിപാടി നടത്താന്‍ പാടുള്ളൂ.

തെയ്യം കെട്ടിയാടുന്നവര്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള അനുമതി വാങ്ങുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *