കാലന്‍ വരുന്നുണ്ട്, അത് കേട്ടപ്പോള്‍ അമ്മയുടെ ഉള്ള് പിടഞ്ഞു, അമ്മയെ ജീവിതത്തില്‍ വിഷമിപ്പിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍

Share

തന്റെ അമ്മയെ ജീവിതത്തില്‍ വിഷമിപ്പിച്ച അനുഭവം പങ്കുവെച്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന മോഹന്‍ലാലിന്റെ ചരിത്ര വിസ്മയത്തെക്കുറിച്ചാണ് പങ്കുവയ്ക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ റിലീസ് പരസ്യം പത്രത്തില്‍ കണ്ടപ്പോള്‍ അച്ഛനും അമ്മയ്ക്കുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് ലാല്‍ പറയുന്നു.

ആദ്യ ദിവസം തന്നെ അവര്‍ ഷോ കാണാന്‍ പോയിരുന്നു. എന്റെ രംഗങ്ങള്‍ സ്‌ക്രീനില്‍ വരുമ്പോള്‍ അടുത്തിരിക്കുന്ന സ്ത്രീകള്‍ പറയും അയ്യോ കാലന്‍ വരുന്നുണ്ട് എന്ന്, അത് കേട്ടപ്പോള്‍ അമ്മയുടെ ഉള്ള് ശരിക്കും പിടഞ്ഞിരിക്കും. അച്ഛനും നല്ല വിഷമം ഉണ്ടായിരുന്നുവെന്ന് അമ്മ പിന്നീട് പറഞ്ഞിരുന്നു.

ആ ചിത്രം എന്നും തന്റെ പ്രിയപ്പെട്ടതാണെന്ന് മോഹന്‍ലാന്‍ പറയുന്നുയ നരേന്ദ്രന്‍ എന്നെകൊണ്ടുപോയ ദൂരങ്ങള്‍ എത്രയാണെന്ന് അറിയില്ല. നാല്‍പ്പത് വര്‍ഷം കടന്നുപോയിട്ടും ആ കഥാപാത്രത്തോടെ പ്രത്യേക ഇഷ്ടമുണ്ട്. ആ ഒറ്റ കഥാപാത്രമാണ് ഇത്ര ദൂരം എന്നെ കൊണ്ടെത്തിച്ചതെന്ന് മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *