കാമുകനൊപ്പം പോയ 18കാരിയെ പിതാവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; കൊലപാതകം യുവാവിൻ്റെ വീട്ടിൽവച്ച്

Share

photo 78160154

ഉത്തർപ്രദേശ്: കാമുകൻ്റെ വീട്ടിൽ നിന്ന് പിടികൂടിയ മകളെ പിതാവ് . ഉത്തർപ്രദേശിലെ ദേഹാത്ത് ജില്ലയിലാണ് സംഭവം. ആളുകൾ നോക്കി നിൽക്കെയാണ് 18കാരിയായ മകളെ പിതാവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നത്. ആക്രമണത്തിൽ കാമുകനും പരിക്കേറ്റു. പ്രതിയെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് വ്യക്തമാക്കി.

Also Read:

കാൺപൂർ ദേഹട്ട് ജില്ലയിലെ ഖാൻപണ്ണ എന്ന ഗ്രാമത്തിൽ ബുധനാഴ്‌ച രാവിലെയാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച രാത്രി വീട് വിട്ടിറങ്ങിയ പെൺകുട്ടി 20കാരനായ കാമുകൻ്റെ വീട്ടിൽ തങ്ങി. വിവരമറിഞ്ഞ് ബുധനാഴ്‌ച രാവിലെ ബന്ധുക്കൾക്കൊപ്പം എത്തിയ പിതാവ് മകളെ തിരികെ വീട്ടിലേക്ക് വിളിച്ച് കൊണ്ടു പോകാൻ ശ്രമം നടത്തി.

വീട്ടിലേക്ക് മടങ്ങിവരണമെന്ന പിതാവിൻ്റെ നിർദേശം അവഗണിച്ച പെൺകുട്ടി ബന്ധുക്കളുമായി തർക്കിക്കുകയും ചെയ്‌തു. ഇതിനിടെ കയ്യിൽ കരുതിയ കോടാലി ഉപയോഗിച്ച് പിതാവ് മകളെ ആക്രമിച്ചു. സമീപവാസികളും ബന്ധുക്കളും നോക്കി നിൽക്കെയാണ് ഇയാൾ മകളെ വെട്ടിയത്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്.

Also Read:

പെൺകുട്ടിയുടെ പിതാവിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തിയതായും നടത്താൻ ഉപയോഗിച്ച കോടാലി കണ്ടെത്തിയതായും ദേഹട്ട് ജില്ല അഡീഷണൽ എസ്‌പി അനുപ് കുമാർ പറഞ്ഞു. കൊലപാതകത്തിൽ സാക്ഷികളായ പ്രദേശവാസികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *