കാംപസ് ഫ്രണ്ട് നേതാവിന്റെ അക്കൗണ്ടിൽ നിന്നും രണ്ടേകാൽ കോടി രൂപ കണ്ടെത്തി

Share

കോഴിക്കോട്: കാംപസ്ഫ്ര ണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2.21 കോടി രൂപ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇഡി). ഇതില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്നും എത്തിയതാണെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിമാൻഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. 

റൗഫിന്‍റെ അക്കൗണ്ടില്‍ നിന്നും പണം കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്.

ലോക്ക്ഡൗൺ സമയത്താണ് വിദേശത്തുനിന്നും പണം എത്തിയത്. അതേസമയം, റിമാൻഡ് റിപ്പോർട്ടിൽ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. 

സിദ്ധിഖ് കാപ്പൻ അടക്കമുള്ളവർക്ക് ഹത്രാസിലേക്ക് പോകുന്നതിന് പണമടക്കമുള്ള സൗകര്യങ്ങൾ നല്‍കിയത് റൗഫാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇഡിയുടെ റിപ്പോർട്ടിനെ തുടർന്ന് ശനിയാഴ്ച അറസ്റ്റിലായ റൗഫിനെ 14 ദിവസത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *