കള്ളപ്പണം സംബന്ധിച്ച പാൻഡോര പേപ്പർ വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ

Share

കള്ളപ്പണം സംബന്ധിച്ച പാൻഡോര പേപ്പർ വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ.

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

റിസർവ് ബാങ്ക്,  ഇഡി ,ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റ് പ്രതിനിധികളും  അന്വേഷണ സംഘത്തിൽ ഉണ്ടാകും. 

200 -ലധികം രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളുടെ രഹസ്യ സാമ്പത്തിക ഇടപാടുകൾ 2.94 ടെറാബൈറ്റ് ഡാറ്റാ international consortium of investigative journalists കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.

കുറച്ച് ഇന്ത്യക്കാരുടെ പേരുകൾ മാത്രമാണ് ഇതുവരെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

കൂടുതൽ വിവരണങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് ICIJ പ്രഖ്യാപിച്ചിട്ടുണ്ട്.