കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിന് തെളിവില്ലെന്ന് ആരോഗ്യ വകുപ്പ്

Share

കൊച്ചി: ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപണം ഉയര്‍ന്ന കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ആരോഗ്യവകുപ്പിന്‍റെയും ക്ലീന്‍ ചിറ്റ്. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. നേരത്തേ, ചികിത്സാ പിഴവ് സംബന്ധിച്ച പരാതികൾ പോലീസും തള്ളിയിരുന്നു.

ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. കോവിഡ് വൈറസ് രോഗിയുടെ ആന്തരിക അവയവങ്ങളെ ബാധിച്ചതിനാലാണ് മരണം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ഡോക്ടര്‍ക്ക്, താന്‍ ഉന്നയിച്ച വിഷയങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *