കല്ലമ്പലത്ത് പൊലിസ് ഡ്രൈവർ
ജീവനൊടുക്കിയ നിലയിൽ

Share

തിരുവനന്തപുരം; കല്ലമ്പലത്ത് പൊലീസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ വര്‍ക്കല പാളയംകുന്ന് സ്വദേശി മനോജ് (42) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടിയായിരുന്നു മനോജിന്. ഇന്ന് പുലര്‍ച്ചെ സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *