കരണ്‍ ജോഹറിന്റെ ട്വീറ്റിനോട് അറപ്പ് രേഖപ്പെടുത്തി നടി പാര്‍വ്വതി

Share

സംവിധായകന്‍ കരണ്‍ ജോഹറിന്റെ ട്വീറ്റിനോട് അറപ്പ് തോന്നുന്നുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുളള കരണ്‍ ജോഹറിന്റെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് പാര്‍വ്വതിയുടെ വിമര്‍ശനം. അറപ്പുളവാക്കുന്നുവെന്ന് പറഞ്ഞാണ് പാര്‍വ്വത് ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

തന്റെ വരാനിരിക്കുന്ന ചിത്രത്തെപ്പറ്റി ഒക്ടോബര്‍ രണ്ടിനാണ് കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗുചെയ്ത അദ്ദേഹം ഈ ചിത്രത്തില്‍ ഇന്ത്യയുടെ സംസ്‌ക്കാരം,വീര്യം, മൂല്യങ്ങള്‍ എന്നിവയെ കുറിച്ചുളള പ്രചോദനാത്മകമായ കഥകള്‍ ഉള്‍പ്പെടുത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

parvathy 1

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജീ… ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ നമ്മള്‍ ആഘോഷിക്കുമ്പോള്‍ തന്നെ, നമ്മുടെ മഹത്തായ രാജ്യത്തിന്റെ കഥകള്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ വിനീതരും ബഹുമാനിക്കപ്പെടുന്നവരുമാണ് എന്നായിരുന്നു കരണ്‍ ജോഹറിന്റെ ട്വീറ്റ്. ചലച്ചിത്ര പ്രവര്‍ത്തകരായ രാജ്കുമാര്‍ ഹിറാനി, ആനന്ദ് എല്‍ റായ്, ഏക്താ കപൂര്‍, സാജിദ് നാദിയദ്വാല, രോഹിത് ഷെട്ടി, ദിനേശ് വിജന്‍ എന്നിവരേയും കരണ്‍ ജോഹര്‍ ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് പാര്‍വ്വതി ഷെയര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *