കന്നുകാലികളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും: മന്ത്രി. ചിഞ്ചുറാണി

Share

സംസ്ഥാനത്തെ കന്നുകാലികളുടെ ജനിതകപരമായ പുരോഗമനത്തിനും അതുവഴി അത്യുല്‍പ്പാദനക്ഷമതയുള്ള കന്നുകാലികളെ വാര്‍ത്തെടുക്കുന്നതിനും വേണ്‍ണ്ടിയുള്ള നയങ്ങളും നടപടികളും നടപ്പിലാക്കുമെന്ന് സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി. ശ്രീമതി. ജെ. ചിഞ്ചുറാണി അറിയിച്ചു. കന്നുകാലികള്‍ക്കും, ആടുകള്‍ക്കും, പന്നികള്‍ക്കുമുള്ള ഫലപ്രദമായ പ്രജനന പരിപാടിയിലൂടെ നാടന്‍ കന്നുകാലികളുടെ ജനിതകശേഷി മെച്ചപ്പെടുത്തി പാല്‍, മാംസം തുടങ്ങിയവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കെ.എല്‍.ഡി.ബോര്‍ഡും, Indian Institute of Science Education and Research (IISER) കന്നുകാലികളുടെ ജനിതക ഗവേഷണ രംഗത്ത് സംയുക്തമായി ആരംഭിക്കുന്ന ഗവേഷണ പദ്ധതികളുടെ ധാരണാപത്രത്തില്‍ 24/09/2021 ന് ഒപ്പു വച്ച് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കന്നുകാലി വളര്‍ത്തലും ഉല്‍പ്പാദനവും പുരോഗമിക്കുന്നതിനായി തډാത്രാ ജനിതക ശാസ്ത്രത്തിലെ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും, മൃഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് തډാത്രാ ജീവശാസ്ത്രത്തിലെ അത്യാധുനിക സാങ്കേതിക വിദ്യാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്‍റെ വ്യാപ്തി പരിശോധിക്കുന്നതിനുമാവശ്യമായ രീതിയില്‍ പ്രയോഗികതല ഗവേഷണങ്ങള്‍ രണ്ട് സ്ഥാപനങ്ങളും സംയുക്തമായി ആരംഭിക്കുമെന്ന് പ്രസ്തുത ചടങ്ങില്‍ മന്ത്രി അറിയിച്ചു. കേരളത്തിലെ കന്നുകാലികളുടെ ജനിതകമൂല്യം ഉയര്‍ത്തുക വഴി പാല്‍, മാംസം തുടങ്ങിയവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനും, സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിനും ആധുനിക ഉപകരണങ്ങള്‍ വിന്യസിക്കാന്‍ കെ.എല്‍.ഡി.ബോര്‍ഡ് ശ്രമിച്ചിട്ടുണ്‍ണ്ട്.

ഇത്തരത്തിലുള്ള സഹകരണ സംരംഭങ്ങള്‍ നടപ്പാക്കുക വഴി ശാസ്ത്രീയമായ കന്നുകാലി പ്രജനനം, ജീനോമിക് സെലക്ഷന്‍, വിദ്യാഭ്യാസ വിനിമയം എന്നിവയെ പ്രോല്‍സാഹിപ്പിക്കുകയും, ഇതുവഴി കേരളത്തിലെ കന്നുകാലികളുടെ പ്രജനനത്തിനും ഉല്‍പ്പാദന വര്‍ദ്ധനവിനും സഹായകരമാകുന്ന നൂതന ഗവേഷണ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പടവുകള്‍ വികസിപ്പിച്ചെടുക്കുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വിശദീകരിച്ചു.

ചടങ്ങില്‍ ISSER ഡയറക്ടര്‍ പ്രൊഫ.ജെ. നരസിംഹമൂര്‍ത്തി, കെ.എല്‍.ഡി.ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ജോസ് ജെയിംസ്, കെ.എല്‍.ഡി.ബോര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.സജീവ് കുമാര്‍, ഡെപ്യൂട്ടി മാനേജര്‍ ഡോ.രാജേഷ്, വിസ്റ്റിംഗ് പ്രൊഫസര്‍ ഡോ.ടി.വി. അനില്‍ കുമാര്‍, ISSER ലെ മറ്റ് ശാസ്ത്രജ്ഞര്‍, കെ.എല്‍.ഡി.ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *