കണ്ണൂർ വിമാനതാവളത്തിൽ വീണ്ടും സ്വർണവേട്ട

Share

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. 64.5 ലക്ഷത്തിന്റെ സ്വര്‍ണവുമായി മൂന്ന് കര്‍ണാടക സ്വദേശികളാണ് കസ്റ്റംസ് പിടിയിലായത്.

കര്‍ണാടക ബട്കല്‍ സ്വദേശി മുഹമ്മദ് ഷമ്മാസ്, ഉഡുപ്പി സ്വദേശി മുക്താര്‍ അഹമ്മദ് സിറാജുദ്ദീന്‍, ഷബാസ് അഹമ്മദില്‍ എന്നിവരില്‍ നിന്നും 1322 ഗ്രാം സ്വര്‍ണം പിടികൂടിയത്. ചെക്കിങിനിടെ സംശയം തോന്നി കസ്റ്റംസ് നടത്തിയ വിശദ പരിശോധനയിലാണ് ഗുളിക രൂപത്തിലുള്ള മിശ്രിതവും, വസ്ത്രങ്ങള്‍ക്കിടയില്‍ ബെല്‍റ്റ് രൂപത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലും സ്വര്‍ണം കണ്ടെത്തിയത്.  

Leave a Reply

Your email address will not be published. Required fields are marked *