Share
കണ്ണൂർ:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. 32.5 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് ചെങ്കള സ്വദേശി സല്മാന് ഫാരിസിനെയാണ് കസ്റ്റംസ് പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തില്‍ എത്തിയതായിരുന്നു ഇയാള്‍. ചെക്കിങ്ങിനിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് 624 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് ഗുളിക രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത്, രാജു നികുന്നത്ത്, ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന..