കണ്ണൂർ:ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്യു.ഡി.എഫ്സ്ഥാനാര്‍ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴി (62) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയാണ്. മൃതദേഹം പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പേരാവൂര്‍ പൂളക്കുറ്റി സ്വദേശിയാണ്.
ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴിയുടെ നിര്യാണത്തില്അനുശോചിച്ചു കേരളാ കോണ്‍ഗ്രസ് (ജോസഫ്) സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവും ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന് യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴിയുടെ നിര്യാണത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി അനുശോചിച്ചു.
രാഷ്ട്രീയ സാമൂഹ്യ രംഗത്ത് എളിമയുടെയും ആത്മാര്‍ത്ഥയുടെയും പ്രതിരൂപമായിരുന്നു അദ്ദേഹമെന്നും സാധാരണക്കാരുടെയും കര്‍ഷകരുടെയും നിരവധിയായ ജനകീയ വിഷയങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നുംസാമൂഹ്യ രംഗത്തും പൊതുമണ്ഡലത്തിനാകെയും ഇദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണെന്നും സതീശന് പാച്ചേനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു…