കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്് സ്വദേശിനിയില്‍ നിന്നും സ്വര്‍ണം പിടികൂടി

Share

കണ്ണൂര്‍: ഒരിടക്കാലത്തിനു ശേഷം മട്ടന്നൂരിലെ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും  സ്വര്‍ണം പിടികൂടി. കോഴിക്കോട് പയ്യോളി സ്വദേശിനിയായ യുവതിയില്‍ നിന്ന് 46 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.  ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയതായിരുന്നു യുവതി.  ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.  

കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി മാധവന്‍, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ എന്‍. അശോക് കുമാര്‍, യദുകൃഷ്ണ, കെ.വി രാജു, സന്ദീപ്കുമാര്‍, സോനിത്കുമാര്‍ എന്നിവരുടെ നേൃത്വത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്‌സ്യൂള്‍ രൂപത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.രണ്ടുമാസം മുന്‍പ് ചൊകഌ സ്വദേശിനിയായ യുവതിയും അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടിയിലായിരുന്നു. ഗള്‍ഫില്‍ നിന്നും നാട്ടിലേക്കു തിരിച്ചുവരുന്നതിനിടെയാണ് ഇവര്‍ സ്വര്‍ണക്കടത്തിന് പിടിയിലായത്. 

Leave a Reply

Your email address will not be published. Required fields are marked *