കണ്ണൂരിൽ ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു

Share

കണ്ണുർ: കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പിൽ ബൈക്ക് മരത്തിലിടിച്ച്  രണ്ടു യുവാക്കൾ ദാരുണമായി മരിച്ചു. 

ചിറ്റാരിപറമ്പ് ചുണ്ടയിലാണ്ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചത്. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ സാരംഗ് (22), അതുല്‍ (21) എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. എന്നാല്‍ ഞായറാഴ്ച്ച പുലർച്ചെയാണ്  മൃതദേഹം പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ബൈക്കും ഒരാളുടെ മൃതദേഹവും തോട്ടിലും, മറ്റൊരാളുടെ മൃതദേഹം സമീപത്തെ പറമ്പിലുമാണ് ഉണ്ടായിരുന്നത്. കണ്ണവം പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *