കടല്‍ ക്ഷോഭം: മുന്നറിയിപ്പ് പാലിക്കാതെ മത്സ്യബന്ധനത്തിനുപോയ ബോട്ട് തകര്‍ന്നു, ഒരു മരണം

Share

ബുധനാഴ്ച വരെ മഴ ശക്തമാകുമെന്നും കടല്‍ ക്ഷോഭം ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. മത്സ്യബന്ധനത്തിനു പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍, മുന്നറിയിപ്പ് കണക്കാക്കാതെ മത്സ്യബന്ധനത്തിനുപോയ ബോട്ട് തകര്‍ന്നു. കൊല്ലം അഴീക്കലില്‍ നിന്നും പോയ ബോട്ടാണ് തകര്‍ന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു.

ശ്രായിക്കാട് സ്വദേശി സുധന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍പ്പെട്ട മറ്റൊരാള്‍ക്കുള്ള തിരച്ചില്‍ നടക്കുകയാണ്. അഞ്ച് പേരടങ്ങുന്ന സംഘമാണ് അഴീക്കല്‍ തുറമുഖത്ത് നിന്ന് മത്സ്യ ബന്ധത്തിന് പോയത്.

cyclone

ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ രക്ഷപെടുത്തി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *