ഓർക്കുന്നു ദൈവത്തിനൊപ്പമുള്ള സുന്ദര നിമിഷങ്ങൾ: ഐ.എം വിജയൻ

Share

കൊച്ചി:എട്ട്‌ വർഷം മുമ്പത്തെ നിമിഷങ്ങൾ ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്‌. എങ്ങനെ മറക്കും? ‘ദൈവ’ത്തിനൊപ്പമുള്ള സുന്ദര നിമിഷങ്ങൾ. കണ്ണൂരിൽ ഒരു സ്വകാര്യചടങ്ങിനെത്തിയപ്പോഴാണ്‌ മാറഡോണയെ കണ്ടത്‌.

അന്ന്‌ പരിചയപ്പെട്ടു. കൈപിടിച്ച്‌ കുലുക്കി. കെട്ടിപ്പിടിച്ചു. കുറച്ചുസമയം പന്ത്‌ തട്ടിക്കളിച്ചു. ഭാഷ ഒന്നിനും തടസ്സമായില്ല. ഫുട്ബോൾ എന്ന ഒറ്റവികാരംമാത്രം.
മാറഡോണയുടെ കളി കണ്ടാണ്‌ അർജന്റീനയുടെ ആരാധകനായത്‌.

നേരിട്ടുകണ്ടപ്പോൾ ഗോളടിക്കുന്ന കാലുകളിലേക്ക്‌ ആദരവോടെ നോക്കി. വിഖ്യാത ഗോൾ നേടിയ  ‘ദൈവത്തിന്റെ കൈ’യിൽ പിടിച്ചു. 1986ലെ ലോകകപ്പും ‘ദൈവത്തിന്റെ കൈ’കൊണ്ട്‌ നേടിയ ഗോളും  ഓർമയിലെത്തി.

ശരിക്കും ആരായിരുന്നു‌ മാറഡോണ. പെലെ രാജാവെങ്കിൽ മാറഡോണ ദൈവമായിരുന്നു‌. ലയണൽ മെസിയും റൊണാൾഡോയും അടക്കം ഫുട്‌ബോളിനെ അവിസ്‌മരണീയമാക്കിയ നിരവധി താരങ്ങളുണ്ട്‌. പക്ഷേ, രാജാവ്‌ ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂവെന്നും വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *