ഓസ്ട്രേലിയൻ ഇതിഹാസ താരം ഡീൻ ജോൺസ് മുംബെയിൽ അന്തരിച്ചു

Share

മുംബെ:ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലാണ് അന്ത്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബയോ സെക്യുര്‍ ബബ്ള്‍ സംവിധാനത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ കഴിയുമ്പോഴാണ് അന്ത്യം.59 വയസ്സായിരുന്നു.
 ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി (ഐപിഎല്‍) ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തില്‍ അംഗമായിരുന്നു.

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ജനിച്ച ഡീന്‍ ജോണ്‍സ്, 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

1984 മുതല്‍ 1994 വരെയുള്ള ഒരു പതിറ്റാണ്ട് കാലം രാജ്യാന്തര ക്രിക്കറ്റില്‍ നിറഞ്ഞുനിന്നു. 1984 ജനുവരി 30ന് അഡ്ലെയ്ഡില്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. ഇതേ വര്‍ഷം മാര്‍ച്ചില്‍ വെസ്റ്റിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 

1994 ഏപ്രില്‍ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണില്‍ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിടവാങ്ങി. അതിനും രണ്ടു വര്‍ഷം മുന്‍പ് 1992 സെപ്റ്റംബറില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.
 ക്രിക്കറ്റ് മത്സരങ്ങളുടെ കമന്റേറ്ററെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് സുപരിചിതനായ താരമാണ് ഡീന്‍

Leave a Reply

Your email address will not be published. Required fields are marked *