ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 37കാരി

Share

ദക്ഷിണാഫ്രിക്കയിൽ ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഗൊസ്യമെ തമര സിതോള്‍ എന്ന 37കാരി. ഏതെങ്കിലും തരത്തിലുള്ള ഫെര്‍ട്ടിലിറ്റി ചികിത്സ നടത്തിയിട്ടില്ലെന്നും സ്വാഭാവികമായുണ്ടായ കുഞ്ഞുങ്ങളാണെന്നും അമ്മ പ്രതികരിച്ചു.

 ഈ ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ഇരുവർക്കും ജനിച്ചത്. 8 കുട്ടികളുണ്ടാകുമെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരം ദമ്പതികള്‍ കരുതിയിരുന്നത്.

എന്നാല്‍ പ്രസവം കഴിഞ്ഞപ്പോള്‍ ലഭിച്ചത് 10 കുരുന്നുകളെ. ഏഴ് മാസവും ഏഴ് ദിവസുമായപ്പോഴാണ് സിസേറിയന്‍ നടത്തിയത്. ഞാനാകെ സന്തോഷത്തിലാണ്. ഞാനാകെ വികാരാധീനനാണ്’- കുഞ്ഞുങ്ങളുടെ പിതാവ് തെബോഹോ സോതെത്‌സി പറഞ്ഞതായി ഐഒഎല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അത് റെക്കോര്‍ഡ് തന്നെയാകുമെന്ന് ഗിന്നസ് ബുക്ക് പ്രതിനിധികള്‍ പറഞ്ഞു. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനാണ് മുന്‍ഗണന. അതിനുശേഷം ഔദ്യോഗികമായി സ്ഥിരീകരിച്ച് റെക്കോര്‍ഡായി പ്രഖ്യാപിക്കുമെന്നും ഗിന്നസ് ബുക്ക് പ്രതിനിധികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *