ഒരു വര്‍ഷം മുന്‍പ് പ്രണയം അവസാനിപ്പിച്ചിരുന്നു, ജോലി വരെ നഷ്ടപ്പെട്ടു, അര്‍ച്ചനയുടെ കാമുകന്‍ പറയുന്നതിങ്ങനെ

Share

പ്രണയം വിവാഹത്തിലെത്തുകയും ഒടുവില്‍ കാമുകന്‍ കാലുമാറിയപ്പോള്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അര്‍ച്ചനയുടെ കാമുകന്‍ പറയുന്നതിങ്ങനെ. പ്രണയബന്ധം ഒരു വര്‍ഷം മുന്‍പ് അവസാനിപ്പിച്ചെങ്കിലും ഫോണ്‍ സംഭാഷണം തുടര്‍ന്നിരുന്നുവെന്ന് യുവാവ് പറയുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ നിന്ന് ഒരു വര്‍ഷം മുന്‍പു തന്നെ പിന്മാറിയിരുന്നു. അതിനു കാരണമുണ്ടെന്നും യുവാവ് പോലീസിനു മൊഴി നല്‍കി.

രണ്ടു വര്‍ഷത്തിനുള്ളില്‍ വിവാഹം നടത്തണമെന്ന് അര്‍ച്ചനയോടും വീട്ടുകാരോടും ആവശ്യപ്പെട്ടതാണ്. എന്നാല്‍ പഠനം പൂര്‍ത്തിയാക്കി ജോലി ലഭിച്ച ശേഷമേ വിവാഹക്കാര്യം ആലോചിക്കൂ എന്നാണ് അവര്‍ പറഞ്ഞത്. രണ്ട് വര്‍ഷമെങ്കിലും കഴിയണമെന്നാണ് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് ഒരു വര്‍ഷം മുന്‍പ് ബന്ധം അവസാനിപ്പിച്ചത്. എന്നാല്‍, ഫോണ്‍ സംഭാഷണങ്ങള്‍ തുടര്‍ന്നിരുന്നുവെന്നും യുവാവ് സമ്മതിക്കുന്നു.

സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ഇയാള്‍ പൊലീസിനോടു നിഷേധിച്ചു. ഒമാനില്‍ ജോലി ചെയ്തിരുന്ന യുവാവ് 6 മാസം മുന്‍പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം തിരികെ ജോലിയില്‍ കയറേണ്ടതായിരുന്നെങ്കിലും നാട്ടിലെ സംഭവങ്ങള്‍ കാരണം ജോലിയില്‍ നിന്നു നീക്കം ചെയ്തുവെന്നു പൊലീസ് പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചതില്‍ മനെനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് കത്തെഴുതിവെച്ചാണ് അര്‍ച്ചന മരിക്കുന്നത്. തന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 101 പവനും കാറും നല്‍കിയാണെന്നും അതുപോലെ തനിക്കും ലഭിച്ചാലേ വിവാഹം നടക്കൂ എന്നും അര്‍ച്ചനയോട് യുവാവ് പറഞ്ഞതായി മാതാവും സഹോദരിയും പൊലീസിനു മൊഴി നല്‍കി.

യുവാവും സുഹൃത്തും നേരത്തെ പെണ്ണുകാണലിന് എത്തിയപ്പോഴും ഇക്കാര്യങ്ങള്‍ പറഞ്ഞതായി പിതാവ് മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *