ഐഎസ്. എല്ലിൽ ഈസ്റ്റ് ബംഗാളിന് തോൽവി തുടക്കം

Share

പനാജി :ഐ എസ് എല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന് തോല്‍വി. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാനാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബംഗാളിനെ തോല്‍പ്പിച്ചത്.

രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.49ാം മിനുട്ടില്‍ ഇടങ്കാലന്‍ ഷൂട്ടിലൂടെ റോയ് കൃഷ്ണ എ ടി കെക്ക് ലീഡ് നേടിക്കൊടുത്തു. ഗോള്‍ മടക്കാനുള്ള ആന്റണി പില്‍കിങ്ടണിന്റെയും ബല്‍വന്ത്  സിംഗിന്റെയും ശ്രമങ്ങളെല്ലാം എ ടി കെ പ്രതിരോധത്തില്‍ തകര്‍ന്നു. 85-ാം മിനുട്ടില്‍ മന്‍വീര്‍ സിംഗ് എ ടി കെയുടെ രണ്ടാം ഗോള്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *