ഏഴു വയസുകാരിയെ പീഡിപ്പിച്ചു, 35കാരന്‍ അറസ്റ്റില്‍

Share

കൊല്ലം അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 35കാരനെയാണ് അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയുടെ ബന്ധു തന്നെയാണ്. ഇയാള്‍ മാസങ്ങളായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

പീഡനം സഹിക്കാന്‍ വയ്യാതെ കുട്ടി അമ്മയോട് ഈ വിവരം പറയുകയായിരുന്നു. ഇതുകേട്ട് സഹിക്കവയ്യാതെ അമ്മ ചൈല്‍ഡ് ലൈനിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചു. അറസ്റ്റ് ചെയ്ത യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *