എൽ.ഡി.എഫിനെ അടിക്കാനുള്ള വടിയല്ല സി.പി.ഐ: കാനം

Share

കൊച്ചി:സിപിഐ യോഗത്തിന്റെ പേരിൽ ചിലമാധ്യമങ്ങൾ നുണവാർത്തകൾ റിപ്പോർട്ട ചെയ്തുവെന്ന് കാനം രാജേന്ദ്രൻ. എൽഡിഎഫിനെ അടിക്കാനുള്ള വടിയല്ല സിപിഐ. സർക്കാരിനെതിരെയും വ്യാജപ്രചരണമാണ് പ്രതിപക്ഷം നടത്തുന്നതെന്നും കാനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ പുകമറ സൃഷ്ടിച്ച് സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ശ്രമം.

രാജസ്ഥാനിൽ സിബിഐ കയറരുതെന്ന് കോൺഗ്രസ് സർക്കാർ പറഞ്ഞപ്പോൾ ഇവിടെ ഏത് ഏജൻസിയുടെയും അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.

പ്രതിപക്ഷത്തിന്റെ അക്രമസമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് എൽഡിഎഫിനെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് പ്രതിപക്ഷ സമരം. ഈ സമരങ്ങൾ ജനങ്ങളുടെ സൈ്വര്യജീവിതത്തെ തന്നെ ബാധിച്ചുവെന്നും കാനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *