എൽ.ഡി.എഫിനെതിരെ നടക്കുന്നത് അരാജക സമരം: കോടിയേരി

Share

കൊച്ചി:എൽഡിഎഫ് സർക്കാരിനെതിരായ വിശാല വലതുപക്ഷ അരാജക പ്രക്ഷോഭത്തിൽ ദിവസേന മരണപ്പെടുന്നത് നേരും നെറിയുമാണെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. തരാതരംപോലെ മന്ത്രിമാർക്കെതിരെ ആക്ഷേപം ഉയർത്തിയുള്ള വ്യാജവാർത്ത നിർമിതിയിൽ മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം പരസ്‌പരം മത്സരിക്കുകയാണെന്ന്‌ കോടിയേരി ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

കുടുംബാംഗത്തെയോ മന്ത്രിയെയോ മുഖ്യമന്ത്രിയുടെ  മുൻ സ്റ്റാഫിനെയോ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതിന്റെ പേരിൽ ഭരണാധികാരികളോ പാർടി നേതാക്കളോ സമാധാനം പറയണം, സ്ഥാനമൊഴിയണം എന്നെല്ലാമുള്ള പ്രതിപക്ഷവാദം  പ്രതിപക്ഷത്തെത്തന്നെ തിരിഞ്ഞുകുത്തുന്നതാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാരിനും സിപിഐ എം നേതൃത്വത്തിനുമെതിരെ ബിജെപിയും  കോൺഗ്രസും നടത്തുന്ന രാജി ആവശ്യവും നിലപാടും ഇരട്ടത്താപ്പും അസംബന്ധവുമാണ്. ഇതെല്ലാം മനസ്സിലാക്കാനുള്ള വിവേകം പ്രബുദ്ധ കേരളത്തിനുണ്ട്.കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *