എൻഫോഴ്സ്മെൻ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ ഉപകരണമായി മാറി: മന്ത്രി ഐസക്ക്

Share

ആലപ്പുഴ:ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇഡി അധഃപതിച്ചിരിക്കുന്നുവെന്ന്  തോമസ് ഐസക്ക്. മസാലബോണ്ടിന് ആര്‍ബിഎ അനുവാദമുണ്ടെന്ന് എത്രയോ വട്ടം പറഞ്ഞിട്ടുളളതാണ്.

എന്തിനാണ് കിഫ്ബി ആള്‍സോ അണ്ടര്‍ ദ റഡാര്‍ എന്ന് തലക്കെട്ട് കൊടുക്കണമെന്ന് പറഞ്ഞ് ഇഡി മാധ്യമങ്ങള്‍ക്ക് മെസേജ് അയച്ചത്.

ഇതുവരെ അങ്ങനെ ഒരു മെസേജ് അയച്ചിട്ടില്ലെന്ന് ഇഡിയും മാധ്യമങ്ങളും നിഷേധിച്ചിട്ടില്ല. രാഷ്ട്രീയക്കളിയാണ് ഇഡിയുടേതെന്ന് തെളിഞ്ഞിരിക്കുകയാണ്.

ആര്‍ബിഐയുടെ എല്ലാ അനുമതിയും കിഫ്ബിക്ക് കിട്ടിയിട്ടുളളതാണ്. ആര്‍ബിഐക്ക് അപേക്ഷിച്ചു അവര്‍ എന്‍ഒസി തന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ട അടുത്ത വര്‍ഷം മതി ബോണ്ടിറക്കല്‍ എന്ന് തോന്നിയപ്പോള്‍ വീണ്ടും അപേക്ഷിക്കുകയും ആര്‍ബിഐ അത് നീട്ടിത്തരികയും ചെയ്തു.

വായ്പ എടുത്തതിന് ശേഷം വായ്പ ചെലവഴിക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ.ക്ക് റിപ്പോര്‍ട്ട് അയക്കുന്നുണ്ട്. ഏഴോ, എട്ടോ തവണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആര്‍ബിഐ നിങ്ങള്‍ക്കിതിന് അവകാശമില്ലെന്ന് പറഞ്ഞിട്ടില്ല.

സിഎജിക്കാണ് പെട്ടെന്ന് ഇതില്‍ സംശയം വന്നിരിക്കുന്നത്. 99 മുതല്‍ കിഫ്ബിയെ ഓഡിറ്റ് ചെയ്ത് വരുന്ന,9 വട്ടം കിഫ്ബിയില്‍ പരിശോധന നടത്തിയിട്ടുളള എജിക്ക് ഇപ്പോള്‍ പെട്ടെന്ന് വീണ്ടുവിചാരം വരികയാണെന്നും ഐസക്ക് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *