എസ്.ബിയുടെ നില അതീവ ഗുരുതരം

Share

ചെന്നൈ: പ്രശസ്തഗായകൻ എസ്പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായെന്ന് ഇന്ന് വൈകീട്ട് 6.30ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് ഓഗസ്റ്റ് 5 മുതൽ ചികിത്സയിലാണ് അദ്ദേഹം.

ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *