എസ്.എൻ.സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി

Share

ന്യൂഡൽഹി:എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഈ മാസം 16ന് കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്ന് സിബിഐ, കോടതിയിൽ അറിയിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതികളെ കേസില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലാണ് പരിഗണിക്കുന്നത്. സിബിഐക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയിൽ ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയാണ് പിണറായി വിജയനുവേണ്ടി ഹാജരായത്.

നേരത്തെ പിണറായി വിജയന്‍, കെ. മോഹന്‍ ചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.

പിണറായി വിജയനുള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഒന്നാമത്തേതും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജി രണ്ടാമത്തേതുമാണ്. 

കസ്തൂരി രങ്ക അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ എന്നിവരെ കേസില്‍ നിന്നും ഒഴിവാക്കിയതാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസ് അതീവപ്രാധാന്യമുള്ളതാണെന്നും കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *