എല്‍.ഡി.എഫ്. വന്നെങ്കിലും എല്ലാം ശരിയായോ?

Share

തുളസിത്തറ

തിരുവനന്തപുരം: ‘എല്‍.ഡി.എഫ്. വരും; എല്ലാം ശരിയാകും’ എന്നതായിരുന്നു 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം. പിണറായി ഗവണ്മെന്റ് അധികാരത്തില്‍ വന്ന് നാലേമുക്കാല്‍ വര്‍ഷം കൊണ്ട് എല്ലാം ശരിയായോ?

എല്ലാം കുളമായി എന്നു പറയുന്നതാവും ശരി. അതേക്കുറിച്ച് ഒരു അന്വേഷണം. നിത്യോപയോഗ സാധനങ്ങളുടെ വില എല്‍.ഡി.എഫ്. ഗവണ്മെന്റ് അധികാരത്തില്‍ വരുന്ന 2016 മെയിലെ വിലയേക്കാള്‍ ഉയരുകയില്ലെന്ന് പ്രകടനപത്രികയില്‍ ഉറപ്പുനല്‍കിയിട്ട് ഉപ്പു മുതല്‍ അരി വരെയുള്ള സാധനങ്ങള്‍ക്ക് 50 ശതമാനം മുതല്‍ 100 ശതമാനം വരെ വില കുതിച്ചുയര്‍ന്നു. ജനജീവിതം ദുരിതപൂര്‍ണ്ണമായി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള കേരളത്തില്‍ പുതുതായി ഒരു വ്യവസായ സ്ഥാപനം പോലും തുറന്നില്ല. പുതിയ തൊഴില്‍ അവസരങ്ങള്‍ ഒന്നും ഉണ്ടായില്ല. ഉള്ള തൊഴിലവസരങ്ങളില്‍ മുഴുവന്‍ പിന്‍വാതില്‍ നിയമനവും കരാര്‍ നിയമനവും നടത്തി. പബ്ലിക് സര്‍വ്വീസ് കമ്മീഷനെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി. പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ, സ്വന്തക്കാരെ കരാര്‍ നിയമനം നടത്തി. ഗവണ്മെന്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ, അവരെയെല്ലാം സ്ഥിരപ്പെടുത്തിവരുന്നു.

നല്ല ജോലികള്‍ എല്ലാം സി.പി.എം. നേതാക്കളുടെ ബന്ധുക്കള്‍ക്ക്. പാലക്കാട് മുന്‍ എം.പി. എം.ബി.രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും, തലശ്ശേരി എം.എല്‍.എ. എ.എന്‍.ഷംസീറിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയിലും അസിസ്റ്റന്റ് പ്രൊഫസറായും നിയമനം. ഒന്നാം റാങ്കിന് അര്‍ഹതയുള്ളവരെ അകറ്റിനിര്‍ത്തിയാണ് ഈ ബന്ധുനിയമനം.

ഉമ്മന്‍ചാണ്ടി ഗവണ്മെന്റ് അടച്ചുപൂട്ടിയ ബാറുകള്‍ മുഴുവന്‍ തുറന്നതാണ് ഈ ഗവണ്മെന്റിന്റെ ഏറ്റവും വലിയ നേട്ടം. തുടക്കം മുതല്‍ ബാറുകാരുടെ ഗവണ്മെന്റായി ഈ ഗവണ്മെന്റ് അധ:പതിച്ചു. ടൂറിസം മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ നിലവാരമില്ലാത്ത ബാറുകള്‍ പോലും തുറന്നുവച്ചു.

പിണറായി മന്ത്രിസഭയിലെ 3 മന്ത്രിമാര്‍ രാജിവച്ചത് എന്തിന്? ഭാര്യയുടെ സഹോദരി മുന്‍ എം.പി.ശ്രീമതിയുടെ മകനെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡി.ആയി പിന്‍വാതിലിലൂടെ നിയമിച്ചതിനാണ് ആദ്യമായി വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചത്. അഭിമുഖത്തിന് എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയോട് അശ്ലീലസംഭാഷണം നടത്തിയതിന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവച്ചു. കായല്‍ കയ്യേറ്റത്തിന് മന്ത്രി തോമസ് ചാണ്ടിക്കും രാജിവയ്‌ക്കേണ്ടിവന്നു. ബന്ധുനിയമനത്തിനും മാര്‍ക്കു ദാനത്തിനും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്‌ക്കേണ്ടിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ തണലില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കേരള ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണക്കടത്തുകേസിലും ഡോളര്‍ കടത്തുകേസിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഒരു സീനിയര്‍ ഐ.എ.എസ്. ഓഫീസര്‍ ഇതുപോലെ ഒരു കേസില്‍ അറസ്റ്റിലാകുന്നതും ആദ്യമാണ്. ജാമ്യത്തിനുവേണ്ടി സുപ്രീംകോടതി വരെ പോകേണ്ടിവന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐ.ടി.വകുപ്പില്‍ ഒരു പ്രോജക്ടില്‍ എസ്.എസ്.എല്‍.സി. പോലും പാസ്സായിട്ടില്ലാത്ത സ്വപ്നാ സുരേഷ് എന്ന സ്ത്രീയെ ലക്ഷക്കണക്കിനു രൂപ ശമ്പളത്തില്‍ നിയമിച്ചു. അവരും മാസങ്ങളായി ജയിലിലാണ്. പാവപ്പെട്ടവരുടെ ഭവനനിര്‍മ്മാണപദ്ധതിയില്‍ കമ്മീഷന്‍ തട്ടിപ്പു നടന്നു.

ബംഗളൂരു കേന്ദ്രീകരിച്ചു നടന്ന രാജ്യാന്തര മയക്കുമരുന്നു കള്ളക്കടത്തിനാവശ്യമായ പണം മുതല്‍ മുടക്കിയ കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റു ചെയ്തു ജയിലിലടച്ചതിനു പിന്നാലെ ബിനീഷിന്റെ അച്ഛന്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു.

സഖാവ് പി.കൃഷ്ണപിള്ള കേരളത്തില്‍ സ്ഥാപിക്കുകയും പാലോറ മാതയെപ്പോലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പശുവിനെ കൊടുത്ത് വളര്‍ത്തിയെടുക്കുകയും ചെയ്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് അഴിമതിക്കാരുടെ കൈയിലാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടു പണക്കാരാണ് (ലുലു ഗ്രൂപ്പിലെ യൂസഫലിയും ആര്‍.പി.ഗ്രൂപ്പിലെ രവി പിള്ളയും) സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അവര്‍ വിചാരിച്ചാല്‍ ഈ ഗവണ്മെന്റില്‍ നടക്കാത്തതായി ഒന്നുമില്ല. നീതിബോധമുള്ള സി.പി.എം. പ്രവര്‍ത്തകര്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു. ‘കിഫ്ബി’ എന്ന തട്ടിപ്പു പ്രസ്ഥാനം മലയാളികളെ കടക്കെണിയില്‍ മുക്കിക്കൊല്ലുന്നു. ബജറ്റിനു പുറമേ സമാന്തര സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ച് ഭരണഘടന ലംഘിക്കുകയാണ്.

കിഫ്ബിയില്‍ സി & എ.ജി.യുടെ ഓഡിറ്റ് പോലും അനുവദിച്ചിട്ടില്ല. കള്ളത്തരം കണ്ടുപിടിക്കും എന്നു ഭയന്നാണ്.

നല്ല മന്ത്രിമാര്‍ 4 പേര്‍ മാത്രം  മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരുള്ള പിണറായി മന്ത്രിസഭയില്‍ നല്ല മന്ത്രിമാര്‍ എന്നു പറയാന്‍ 4 മന്ത്രിമാര്‍ മാത്രമേയുള്ളൂ. പ്രൊഫ.സി.രവീന്ദ്രനാഥ്, ജി.സുധാകരന്‍, വി.എസ്.സുനില്‍കുമാര്‍, കെ.കെ.ഷൈലജ. ധിക്കാരവും ധാര്‍ഷ്ട്യവും കൊണ്ട് മുഖ്യമന്ത്രി വെറുക്കപ്പെട്ടവനായി മാറിയിരിക്കുന്നു.

ഈ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന പ്രൊഫ.സി.രവീന്ദ്രനാഥ് ആണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയ്ക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. വിദ്യാലയങ്ങള്‍ ഹൈടെക് ആക്കി, പരമാവധി അദ്ധ്യാപകരെ നിയമിച്ചു – ഇതെല്ലാം അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. നല്ല മന്ത്രിമാരില്‍ രണ്ടാം സ്ഥാനം പൊതുമരാമത്തു മന്ത്രി ജി.സുധാകരനാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച വകുപ്പിനെ അഴിമതിമുക്തമാക്കി. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ പി.കെ.കെ.ബാവ കഴിഞ്ഞാല്‍ കൈക്കൂലി വാങ്ങാത്ത അപൂര്‍വ്വം പി.ഡബ്ല്യു.ഡി. മന്ത്രിമാരില്‍ ഒരാളാണ് ജി.സുധാകരന്‍ (സംസാരിച്ച് ശത്രുക്കളെ സൃഷ്ടിക്കും എന്ന ദോഷമേയുള്ളൂ). 

മൂന്നാമത്തെ മികച്ച മന്ത്രി കൃഷിവകുപ്പു കൈകാര്യം ചെയ്യുന്ന വി.എസ്.സുനില്‍കുമാറാണ്. വി.വി.രാഘവനുശേഷം കേരളം കണ്ട ഏറ്റവും നല്ല കൃഷിമന്ത്രി. കാര്‍ഷികരംഗത്ത് ഉത്പാദനം വര്‍ദ്ധിച്ചു. പച്ചക്കറി കൃഷി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി. ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും, ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നാലാം സ്ഥാനമേ നല്‍കാന്‍ കഴിയൂ. നിപ്പയെ പ്രതിരോധിച്ചെങ്കിലും കൊവിഡ് ബാധിച്ച് 4000 പേര്‍ മരണമടഞ്ഞ

Leave a Reply

Your email address will not be published. Required fields are marked *