‘ഉടുമ്പി’ൽ സെന്തിൽ 

Share

കൊച്ചി : കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ‘ഉടുമ്പ്’. ചിത്രമൊരു ഡാര്‍ക്ക് ത്രില്ലറാണ്. മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗമാണിത്. ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളായി.  ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്  പുറത്തുവിട്ടത്.

ഒരു പക്കാ ഡാർക്ക് മൂഡിൽ സെന്തിൽ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരുടെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്.സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357 എന്നിവയ്ക്ക് ശേഷം  കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ  ഒരുങ്ങുന്ന ത്രില്ലര്‍ ആണ് ഉടുമ്പ്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിൽ നായികയാവുന്നത്.

രവിചന്ദ്രൻ ഛായാഗ്രഹണവും  സാനന്ദ് ജോര്‍ജ് ഗ്രേസ്  സംഗീതവും നിർവ്വഹിക്കുന്നു.. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ലൈൻ പ്രൊഡ്യൂസർ.

വി.ടി ശ്രീജിത്ത് എഡിറ്റിംഗും ബ്രൂസ്‌ലീ രാജേഷ്, ശക്തി ശരവണൻ എന്നിവർ സംഘട്ടനവും പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ  കൊറിയോഗ്രഫിയും കലാ  സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന-രാജീവ് ആലുങ്കൽ, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, വാർത്താ വിതരണം പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരുമാണ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *